ഇടക്കൊച്ചിയിൽ ഉത്സവത്തിനിടെ വിരണ്ടോടി ചതുപ്പില്‍ വീണ ആന ചരിഞ്ഞു.

single-img
6 February 2014

eleഇടക്കൊച്ചി കണ്ണേങ്കാട്ട്‌ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വിരണ്ടോടി ചതുപ്പില്‍ വീണ ആന ചരിഞ്ഞു. തൃശ്ശൂരില്‍ നിന്നെത്തിച്ച അയ്യപ്പന്‍ എന്ന ആനയാണ്‌ ചരിഞ്ഞത്‌. വിരണ്ടോടിയ ആന രാവിലെ എട്ടുമണിയോടെയാണ്‌ ചതുപ്പില്‍ വീണത്‌. തിരികെ കയറാന്‍ ശ്രമിക്കുംതോറും ചെളിയിലേയ്‌ക്ക് കൂടുതല്‍ താഴന്നുപൊയ്‌ക്കൊണ്ടിരുന്ന ആനയെ നാട്ടുകാരും എലിഫെന്റ്‌ സ്വകാഡും ക്രെയിന്‍ വിദഗ്‌ധരും മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനാടുവില്‍ കരയ്‌ക്കെത്തിച്ചുവെങ്കിലും ആന ചരിയുകയായിരുന്നു.നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വടം ഉപയോഗിച്ച്‌ വലിച്ചുകയറ്റാന്‍ രണ്ടു മൂന്ന്‌ തവണ ശ്രമം നടത്തിയെങ്കിലും വടം പൊട്ടിയതിനെ തുടര്‍ന്ന്‌ താഴേയ്‌ക്ക് പതിച്ച ആനയുടെ തല കല്ലില്‍ ഇടിച്ചതാകാം മരണകാരണമെന്നാണ്‌ സൂചന.