സൈബര്‍ കുറ്റകൃത്യങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല

single-img
6 February 2014

സൈബർ ലോകത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനായി കര്‍ശന നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിറ്റല്‍ ന്യൂസ്‌ മീഡിയ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൈബര്‍ നിയമവും മാധ്യമസ്വാതന്ത്ര്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല

കേരള സര്‍ക്കാര്‍ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓണ്‍ലൈണ്‍ ന്യൂസ് പോര്‍ട്ടറുകളുടെ സംഘടനയാണ് ഡിജിറ്റല്‍ ന്യൂസ്‌ മീഡിയ ഫെഡറേഷന്‍. രാജ്യത്ത് നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ കാത്ത് സൂക്ഷിച്ചുകൊണ്ടുതന്നെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ഓണ്‍ലൈണ്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തി ഐ പിഎസ്സ് പറഞ്ഞു.

ഡിജിറ്റല്‍ ന്യൂസ്‌ മീഡിയ ഫെഡറേഷന്‍ പ്രസിഡന്റ് പിവി മുരുകന്‍, പ്രമുഖ മാധ്യപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, മാധ്യമപ്രവര്‍ത്തകന്‍ ടി ശശിമോഹന്‍, ഡിജിറ്റല്‍ മീഡിയ ഫെഡറേഷന്‍ സെക്രട്ടറി എസ്സ് സുള്‍ഫിക്കര്‍ തുടങ്ങിയവര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.