ഭര്‍ത്താവ് മകനെ തട്ടിക്കൊണ്ടുപോയെന്ന് നടി ചാര്‍മിള

single-img
6 February 2014

ഭര്‍ത്താവ് മകനെ തട്ടിക്കൊണ്ടുപോയെന്നും ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും മകനെ രക്ഷിച്ചുതരണം എന്നാവശ്യപ്പെട്ട് പ്രശസ്ത നടി ചാര്‍മിള പോലീസിനെ സമീപിച്ചു.ചെന്നൈ പൊലീസ് കമ്മിഷണര്‍ എസ് ജോര്‍ജിനാണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് രാജേഷ് തന്റെ മകനെ ബലം‌പ്രയോഗിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു എന്ന് ചാര്‍മ്മിള ആരോപിക്കുന്നു. പീഡനം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിന്റെ നിന്നും പിരിഞ്ഞു താമസിക്കുകയാണ്‌ എന്ന്‌ പരാതിയില്‍ ചാർമിള പറയുന്നു.ഭര്‍ത്താവും വീട്ടുകാരും മകനെ മതംമാറ്റാന്‍ ശ്രമിക്കുന്നതായും ചാര്‍മിള ആരോപിച്ചു.സാലിഗ്രാമത്തിലാണ് ചാര്‍മിള ഇപ്പോള്‍ താമസിക്കുന്നത്.