തെലങ്കാന ബില്‍ ക്യാബിനറ്റ് ഇന്ന് പരിഗണിക്കും : പ്രധാനമന്ത്രിക്കെതിരെ സീമാന്ധ്രയിലെ കോണ്ഗ്രസ് എം പി മാരുടെ അവിശ്വാസ പ്രമേയം

single-img
6 February 2014

ആന്ധ്രാപ്രദേശ്  സംസ്ഥാനം വിഭജിച്ചു സീമാന്ധ്ര , തെലങ്കാന എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ഉള്ള തീരുമാനം ക്യാബിനറ്റ് ഇന്ന് പുനഃപരിശോധിക്കും.അതിനിടെ കൊണ്ഗ്രസ്സിനെ പ്രതിസന്ധിയിലാഴ്ത്തി സീമാന്ധ്രയില്‍ നിന്നുള്ള  കോണ്ഗ്രസ് എം പിമാര്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

സീമാന്ധ്ര -തെലുങ്കാന ഇതര കോണ്ഗ്രസ് എം പി മാരെ കൂടാതെ ചന്ദ്രബാബു നായിഡുവിന്റെ തെള്ഗ് ദേശം പാര്‍ട്ടിയുടെ എം പിമാരും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചന്ദ്രബാബു നായിഡു ഇന്നലെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി വളരെ ശക്തമായി തന്നെ തെലുങ്കാന ബില്ലിനെതിരെ രംഗത്തുണ്ട്.ഇന്നലെ ജന്തര്‍ മന്തറിനു മുന്നില്‍ നടന്ന  പ്രതിഷേധത്തില്‍ പങ്കെടുത്ത അദ്ദേഹം അതിനുശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബില്‍ പിന്‍വലിക്കാനും വിഭജനം ഒഴിവാക്കാനും അദ്ദേഹം പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

എന്തായാലും തെലങ്കാന വിഷയം കൊണ്ഗ്രസിനെ പ്രതിസന്ധിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ലോക്സഭാ ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തെലങ്കാന വിഷയം തുടക്കം കുറിച്ചേക്കും എന്ന് തന്നെ വേണം കരുതാന്‍.