പ്രണബ്‌ മുഖര്‍ജിയെ രണ്ടു തവണ ഗാന്ധികുടുംബം ഒതുക്കിയെന്ന്‌ നരേന്ദ്രമോഡി

single-img
5 February 2014

narendraഇന്ത്യയുടെ പ്രധാനമന്ത്രിസ്‌ഥാനത്ത്‌ എത്തുന്നതില്‍ നിന്നും പ്രണബ്‌ മുഖര്‍ജിയെ രണ്ടു തവണ ഗാന്ധികുടുംബം ഒതുക്കിയെന്ന്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്രമോഡി. കൊല്‍ക്കത്തയില്‍ ബിജെപിയുടെ റാലിയ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു മോഡി ഇക്കാര്യം പറഞ്ഞത്‌.ബംഗാളിലെ ജനങ്ങള്‍ ഇക്കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഇന്ദിരാഗാന്ധി വധിക്കപ്പെടുന്ന സമയത്ത്‌ രാജീവ്‌ഗാന്ധി കൊല്‍ക്കത്തയില്‍ വന്നു പോയി. ജനാധിപത്യം അനുസരിച്ച്‌ ഇന്ദിരാഗാന്ധി ഗവണ്‍മെന്റിലെ ഏറ്റവും സീനിയര്‍ നേതാവ്‌ പ്രണബ്‌ മുഖര്‍ജി ആയിരുന്നു. പ്രധാനമന്ത്രിയാകാന്‍ അദ്ദേഹമായിരുന്നു അനുയോജ്യന്‍ എന്നാല്‍ അദ്ദേഹത്തിന്‌ നല്‍കിയില്ലെന്ന്‌ മാത്രമല്ല എല്ലാം പോകുമെന്ന്‌ തോന്നിയ കുടുംബം രാജീവ്‌ ഗാന്ധിയെ അക്കാര്യം ചെയ്യാന്‍ അനുവദിച്ചു. ഏറ്റവും മുതിര്‍ന്ന മന്ത്രിയായിട്ടും പ്രണബ്‌ദായെ എടുത്തില്ല.

വീണ്ടും 2004 ല്‍ പ്രണബ്‌ദാ തന്നെ സീനിയര്‍ നേതാവ്‌. സ്വാഭാവികമായും സോണിയാ ഗാന്ധി വരും. എന്നാല്‍ അവര്‍ അവസരം നിഷേധിച്ചു. അപ്പോഴും അവസരം പ്രണബദായ്‌ക്ക് ആയിരുന്നു. എന്നാല്‍ പരിഗണിച്ചത്‌ മന്‍മോഹന്‍ സിംഗിനെ അപ്പോഴും പ്രണബ്‌ദായ്‌ക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചില്ല. ഇക്കാര്യങ്ങള്‍ മറക്കരുതെന്ന്‌ മോഡി ബംഗാള്‍ ജനതയെ ഓര്‍മ്മപ്പെടുത്തി.മൂന്നാം മുന്നണിയേയും മോഡി വിമര്‍ശിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുന്നില്‍ ഇന്ത്യ മൂന്നാംകിട രാഷ്‌ട്രമാണെന്ന തോന്നല്‍ ഉണ്ടാക്കുമെന്നായിരുന്നു വിമര്‍ശനം. മൂന്നാം മുന്നണിക്ക്‌ വിട നല്‍കാനുള്ള യഥാര്‍ത്ഥ അവസരമാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്ക്‌ വന്‍ സുരക്ഷാ സംവിധാനമാണ്‌ ഒരുക്കിയിരുന്നത്‌.