മൊബൈല്‍ ടവറുകളെ പൊതുശല്യമായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി

single-img
5 February 2014

BL06_P1_TOWER_856522eഏതു പ്രദേശങ്ങളിലായാലും നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ടവറുകള്‍ പൊതുശല്യമായി കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പുതുച്ചേരി സെന്‍ട്രല്‍ ജയില്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ടവര്‍ നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പരിഗണിച്ചാണ് കോടതിയുടെ പരാമര്‍ശം.

പുതുച്ചേരി ജയില്‍ തൊട്ടടുത്തായി മൊബൈല്‍ ടവര്‍ സ്ഥാപിച്ചതു മൂലം ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കാണിച്ചാണ് ടവര്‍ നീക്കാന്‍ സേവനദാതാക്കളോട് കളക്ടര്‍ ഉത്തരവിട്ടത്. ജയില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ടവര്‍ നീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ജാമറുകള്‍ പ്രവര്‍ത്തിക്കാത്തതു മൂലം ജയിലില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും കണ്‌ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് കളക്ടറുടെ നടപടി.

കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സേവനദാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ടവര്‍ നീക്കുന്നതിന് വന്‍ സാമ്പത്തിക ബാധ്യത വരുമെന്നും
ജയിലില്‍ സ്ഥാപിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ ജാമറുകളാണെന്നുമാണ് ഇതിനു കാരണമായി മൊബൈല്‍ സേവന ദാതാക്കള്‍ പറഞ്ഞത്.