കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിയ സംഭവത്തില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
5 February 2014

kannur_map1സിപിഎം പ്രവര്‍ത്തകനായ യുവാവിനെ കണ്ണാടിപ്പറമ്പില്‍ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൂട്ടു പ്രതികളായ നാലു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണാടിപ്പറമ്പ് ചേലേരി സ്വദേശികളായ ബദറുദീന്‍ (27), തല്‍ഹത്ത് (26) എന്നിവരെയാണ് മയ്യില്‍ എസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൂട്ടുപ്രതികളായ നൗഫല്‍, അനസ്, ഹര്‍ഷാദ്, സുഹൈബ് തുടങ്ങിയവരെയാണ് ഇനി പിടികൂടാനുള്ളത്.

കണ്ണാടിപ്പറമ്പിലെ പുളിക്കല്‍ ഖാത്തിമിന്റെ മകന്‍ റോഷനെ (25) ആണു കഴിഞ്ഞ ദിവസം ഒരുസംഘം കണ്ണാടിപ്പറമ്പ് ടൗണില്‍ വച്ച് വെട്ടിപ്പരിക്കേല്പിച്ചത്. സാരമായി പരിക്കേറ്റ റോഷന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.