ബിന്നി ആദ്മി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു

single-img
5 February 2014

Binnyഡല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബിന്നി പിന്‍വലിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ അഴിമതിക്കാരേക്കാള്‍ വലിയ ഭീഷണിയാണ് അരവിന്ദ് കേജരിവാളെന്ന് ബിന്നി ആരോപിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്.ഗവര്‍ണറെ ഇന്ന് തന്നെ അറിയിക്കുമെന്നും ഈരാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കേജരിവാള്‍ കള്ളം പറഞ്ഞ് പറ്റിക്കുകയാണെന്നും ബിന്നി പറഞ്ഞു.

കേജരിവാളിനെതിരേ ബിന്നി പരസ്യമായി രംഗത്തെത്തിയതോടെ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ ബിന്നിയെ എഎപി പുറത്താക്കുകയായിരുന്നു.