ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മുങ്ങി 11 മരണം

single-img
5 February 2014

Boatബംഗ്ലാദേശിലെ സുനാംഗഞ്ചില്‍ സുര്‍മാ നദിയില്‍ യാത്രാ ബോട്ട് കത്തിയശേഷം മുങ്ങിതാഴ്ന്നു. അപകടത്തില്‍ 11 യാത്രക്കാര്‍ മരിച്ചു. അനുവദനീയമായതിലും അധികം യാത്രക്കാരുമായിപ്പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടില്‍ 70 ല്‍പരം യാത്രക്കാരുണ്ടായിരുന്നു. തൊഴിലാളികളും അവരുടെ കുടുംബവുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. മരണസംഖ്യം ഉയരുമെന്നാണ് കരുതുന്നത്. മരിച്ചതില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 40 ഓളം യാത്രക്കാര്‍ നീന്തി രക്ഷപെട്ടതായും പോലീസ് പറഞ്ഞു.