വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ആം ആദ്മി നേതാവ് അറസ്റ്റില്‍

single-img
5 February 2014

aam-admy-partyജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച ആം ആദ്മി നേതാവ് പോലീസിന്റെ പിടിയിലായി. എ.എ.പി നേതാവ് രമണ്‍ സ്വാമിയാണ് യുവതിയെ ജോലി വാഗ്ദാനം നല്‍കി സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 25 ന് ദക്ഷിണ ഡല്‍ഹിയിലെ ഹരികേഷ് നഗറില്‍ വച്ച് ജോലി അന്വേഷിച്ചെത്തിയ യുവതിയോട് ഓക്‌ലയിലെത്താന്‍ സ്വാമി ആവശ്യപ്പെടുകയായിരുന്നു. ഓക്‌ലയിലെത്തിയ യുവതിയെ തന്റെ കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി ബലാത്കാരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

നടന്ന സംഭവം പുറത്തു പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. പോലീസിന്റെ മെഡിക്കല്‍ പരിശോധനയില്‍ യുവതി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ്് ആം ആദ്മിയില്‍ അംഗത്വമെടുത്ത രമണ്‍സ്വാമി ഓക്‌ലയില്‍ നിന്നും മത്സരിക്കാന്‍ സീറ്റും ചോദിച്ചിരുന്നു.