വിതുര പെണ്‍വാണിഭക്കേസില്‍ രണ്ടു പ്രതികളെ കൂടി വെറുതെ വിട്ടു

single-img
4 February 2014

rapeവിവാദമുണ്ടാക്കിയ വിതുര പെണ്‍വാണിഭക്കേസില്‍ രണ്ടു പ്രതികളെ കൂടി കോടതി വെറുതെവിട്ടു. ഇതോടെ രണ്ടു ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും വെറുതെവിട്ടു. പെണ്‍കുട്ടി വിചാരണയ്ക്കിടെ തിരിച്ചറിയാതിരുന്നതിനാലാണു പ്രതികളെ കോടതി വെറുതേവിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍ ഉള്‍പ്പെടെ മൂന്നു പേരെ കോടതി തിങ്കളാഴ്ച വെറുതെവിട്ടിരുന്നു.