തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആദ്യം തീര്‍ക്കട്ടെ: സീറ്റ് ചര്‍ച്ച ശേഷം മതിയെന്ന് മുസ്‌ലിം ലീഗ്

single-img
4 February 2014

udf_evarthaതുടര്‍ന്നു വരുന്ന യുഡിഎഫും ലീഗും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചിട്ടുമതി സീറ്റ് ചര്‍ച്ചയെന്ന് മുസ്ലിം ലീഗ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ലീഗ് നയംവ്യക്തമാക്കിയത്. മലപ്പുറം ജില്ലയിലെയും യുഡിഎഫിലെയും പൊതു പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി സീറ്റ് ചര്‍ച്ചയെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ആദ്യം പരിഹാരം കാണണമെന്നുമുള്ള നിലപാടിലാണ് ലീഗ്.