തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷനീക്കം

single-img
4 February 2014

thailandഅരാജകത്വത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന തായ്‌ലന്‍ഡില്‍ ഷിനവത്ര ഭരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകരുടെ പുതിയ നീക്കം. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷകക്ഷികള്‍ വിട്ടുനിന്നിരുന്നു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ യിംഗ് ലക് ഭരണത്തില്‍ തിരിച്ചെത്തുമെന്ന ഊഹങ്ങള്‍ക്കിടയിലാണ് പ്രതിപക്ഷത്തിന്റെ ഇത്തരമൊരു നീക്കം. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനംവരെ കാവല്‍ പ്രധാനമന്ത്രിയായി യിംഗ്‌ലക് ഷിനവത്ര തന്നെ അധികാരത്തില്‍ തുടരുമെന്നാണ് സൂചന.