രാഹുലിന്റെ അജന്‍ഡ അനുസരിച്ചാണ് വരുന്ന പാര്‍ലമെന്റ് സമ്മേളനമെന്ന് സുഷ്മ സ്വരാജ്
രാഹുല്‍ ഗാന്ധിയുടെ അജന്‍ഡയനുസരിച്ചാണ് നാളെ ആരംഭിക്കുന്ന പാര്‍ലമെന്റു സമ്മേളനമെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ്. സമ്മേളനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം മുന്നിര്ത്തിയുള്ളതുമാണെന്നും അവര്‍ ആരോപിച്ചു. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സമ്മേളനത്തിനിടെ 39 ബില്ലുകളാണ് പാസാക്കാനുദ്ദേശിക്കുന്നത്. ഇതു തെരഞ്ഞെടുപ്പ് പ്രചരണം മുന്‍നിര്‍ത്തിയാണെന്ന് യോഗത്തിനു ശേഷം സുഷമാ സ്വരാജ് പറഞ്ഞു.
എന്നാല്‍ ബില്ലുകള്‍ പാസാക്കുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ പാര്‍ലമെന്റ് സമ്മേളനം സമാധാനപരമായി നടത്താന്‍ കോണ്‍ഗ്രസുകാര്‍ തന്നെ അനുവദിക്കുമോയെന്നറിയണമെന്നും അവര്‍ സൂചിപ്പിച്ചു. അഴിമതിവിരുദ്ധ ബില്‍ ഉള്‍പ്പടെയുള്ളവ പാസാക്കുന്നതില്‍ തങ്ങള്‍ക്കു എതിര്‍പ്പില്ലെന്നും എന്നാല്‍ സമ്മേളനം സമാധാനാന്തരീക്ഷത്തില്‍ നടക്കുന്നമെന്നു സര്‍ക്കാര്‍ തന്നെ ഉറപ്പു നല്‍കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.