സിക്കിം വ്യാജ ലോട്ടറി കേസ് :സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു,സാൻഡിയാഗോ മാർട്ടിൻ ഒന്നം പ്രതി

single-img
3 February 2014

santiസിക്കിം വ്യാജ ലോട്ടറി കേസിൽ ലോട്ടറി രാജാവ് സാൻഡിയാഗോ മാർട്ടിനെ ഒന്നം പ്രതിയാക്കി ഏഴു കേസുകളിൽ എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ സംയുക്ത കുറ്റപത്രം സമർപ്പിച്ചു. മാർട്ടിന്റെ കൂട്ടാളി ജോൺ കെന്നഡിയും മറ്റു അഞ്ചു പേരും കേസിൽ പ്രതികളാണ്.ലോട്ടറി ഇടപാടില്‍ കേരള സർക്കാരന് നഷ്ടമുണ്ടായിട്ടില്ലെന്നതാണ് കുറ്റപത്രത്തിൽ സി.ബി.ഐ പറയുന്നത്. ലോട്ടറി ഇടപാടില്‍ നഷ്ടമുണ്ടായതു സിക്കിം സര്‍ക്കാരിനു മാത്രമാണ്. സിക്കിം സര്‍ക്കാരിന്റെ അനുമതിയുളള ലോട്ടറി മാത്രമാണ് കേരളത്തില്‍ വിറ്റിട്ടുള്ളത്.സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം സര്‍ക്കാരുമായി ചേര്‍ന്ന് വന്‍ തട്ടിപ്പ് നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.അതിനാൽ തന്നെ വ്യാജ ലോട്ടറി കണ്ടെത്താനുമായിട്ടില്ല. എന്നാൽ സിക്കിം സർക്കാരിനെ കബളിപ്പിച്ചതിലൂടെ ഏതാണ്ട് നാലായിരം കോടി രൂപയുടെ നഷ്ടമാണ് മാർട്ടിൻ ആ സംസ്ഥാനത്തിന് വരുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.