എന്തുവന്നാലും ഇടുക്കി സീറ്റ് വിട്ടു കൊടുക്കില്ലെന്ന് പി.ടി. തോമസ്

single-img
3 February 2014

thomasകേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ ഇടുക്കി ലോക്‌സഭാ സീറ്റ് വേണമെന്ന അവകാശവാദത്തിനെതിരെ സിറ്റിംഗ് എംപിയായ പി.ടി. തോമസ് രംഗത്ത്. എന്തുവന്നാലും ഇടുക്കി ലോക്‌സഭ സീറ്റ് വിട്ടുകൊടുക്കില്ലെന്നും തന്റെ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിനു വേണ്്ടി തട്ടിയെടുക്കരുതെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു.

ഇടുക്കി സീറ്റിനായി കേരളകോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത് മുന്നണി മര്യാദക്ക് നിരക്കാത്തതാണെന്നും കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതു പോലെയാണ് ഇടുക്കിക്കായി അവകാശവാദം ഉന്നയിക്കുന്നതെന്നും പി.ടി. വ്യക്തമാക്കി.