കടല്‍ക്കൊല കേസ്; നാവികരെ മാന്യമായി നാട്ടിലെത്തിക്കണമെന്ന് ഇന്ത്യയോട് ഇറ്റലി

single-img
1 February 2014

Italianഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ നാവികരെ മാന്യമായി നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാകണമെന്ന് ഇറ്റലി ഇന്ത്യയോട്. ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജ് നെപ്പോളിത്താനോയാണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിതയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കുമെന്നും ഇറ്റാലിയന്‍ പ്രസിഡന്റ് അറിയിച്ചു.

കേസ് അനിശ്ചിതമായി നീട്ടി ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുകയാണ്. നാവികരെ എത്രയും വേഗം ഇറ്റലിയിലേക്ക് തിരിച്ചയയ്ക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.