വിശാല ഹിന്ദു ഐക്യം തകര്‍ത്തത് സുകുമാരന്‍ നായരെന്നു വെള്ളാപ്പള്ളി

single-img
31 January 2014

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍.സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍ .എസ്.എസ്.- എസ്.എന്‍.ഡി.പി ഐക്യം പൊളിച്ചതെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു . സഹായിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരിച്ചും സഹായിക്കും .എസ് എന്‍ ഡി പി നടത്തുന്ന തിരുവിതാംകൂര്‍ ഈഴവ സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് വെള്ളാപ്പള്ളി ഇങ്ങനെ തുറന്നടിച്ചത്.

താക്കോല്‍ക്കൂട്ടം കയ്യില്‍ വെച്ചാണ് എന്‍.എസ്.എസ് താക്കോല്‍ ഇല്ലെന്നു പറയുന്നത്. താന്‍ എന്തുതെറ്റ് ചെയ്തെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.