കൊലക്കുറ്റത്തിന് സൗദിയില്‍ ഇന്ത്യാക്കാരനെ ശിരഛേദം ചെയ്തു

single-img
31 January 2014

beheadingസൗദിയില്‍ റിയാദ് പ്രവിശ്യയില്‍ സ്വദേശി പൗരനെ വധിച്ച കേസില്‍ കുറ്റംചാര്‍ത്തപ്പെട്ട ഇന്ത്യാക്കാരനെ ശിരഛേദം ചെയ്തു. പ്രതിയായ മുഹമ്മദ് ലത്തീഫ് സൗദിക്കാരനായ തന്റെ സ്‌പോണ്‍സര്‍ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍-ദുസാരിയെയാണ് കൊലപ്പെടുത്തിയത്. മൂര്‍ച്ചയോറിയ ആയുധം ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറിനുള്ളില്‍ തള്ളുകയായിരുന്നു.

ശരിയത്ത് നിയമം പിന്‍തുടരുന്ന സൗദിയില്‍ ഈ വര്‍ഷം ശിരഛേദം ചെയ്യപ്പെടുന്ന മൂന്നാമത്തെയാളാണ് ലത്തീഫ്. 2013-ല്‍ 78 പേരെയാണ് ശിരഛേദം ചെയ്തത്.