ലാവ്‌ലിന്‍ കേസ്: സിബിഐ റിവിഷന്‍ പെറ്റീഷന്‍ നല്‍കും

single-img
31 January 2014

pinarayiലാവ്‌ലിന്‍ കേസില്‍ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കും. അടുത്ത ദിവസം തന്നെ റിവിഷന്‍ പെറ്റീഷന്‍ നല്‍കുവാനാണ് തീരുമാനം. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും പിണറായി വിജയനെ വിചാരണ ചെയ്യണമെന്നും കോടതിയില്‍ ആവശ്യപ്പെടും.

നവംബര്‍ അഞ്ചിനാണ് പിണറായി നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടത്. അപ്പീല്‍ നല്‍കാനുള്ള കാലാവധി ഫെബ്രുവരി നാലിന് അവസാനിക്കാനിരിക്കെയാണ് സിബിഐയുടെ നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്ത സിബിഐ നിലപാടിനെതിരേ വി.എം. സുധീരന്‍ രംത്തുവന്നിരുന്നു.