നൈജീരിയന്‍ മാര്‍ക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് 2000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

single-img
31 January 2014

Nigeriaനൈജീരിയയില്‍ ബാര്‍ണോ സംസ്ഥാനത്തെ കൗവുരി ഗ്രാമത്തില്‍ 52 പേരുടെ മരണത്തിനിടയാക്കിയ മാര്‍ക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് രണ്ടായിരത്തോളം പേരെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. ബോക്കോ ഹറാം തീവ്രവാദസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ബാധിക്കപ്പെട്ട അഭയാര്‍ഥികള്‍ കൊംഡുഗ ജില്ലയിലെ സ്‌കൂളിലും കോളജിലുമാണ് കഴിയുന്നത്.

ഞായറാഴ്ച വൈകുന്നേരം കച്ചവടക്കാരുടെ വേഷത്തിലെത്തിയ ഭീകരര്‍ മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബോംബെറിഞ്ഞ് വീടുകളും തകര്‍ത്തു. ആഡമാവയില്‍ വിശ്വാസികള്‍ തിങ്ങിനിറഞ്ഞ ദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.