അഴഗിരിയുടെ ജന്മദിനത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂന്ന് എംപിമാരെത്തി
31 January 2014
കഴിഞ്ഞ ദിവസം ഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ 63 മത് ജന്മദിനം അക്ഷരാര്‍ത്ഥത്തില്‍ ഡി.എം.കെ നേതൃത്വത്തിനെതിരെയുള്ള ശക്തി പ്രകടനമായി മാറി. അഴഗിരിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എംപിമാരായ ഡി. നെപ്പോളിയന്, ജെ.കെ. റീതിഷ്കുമാര്, കെ.പി. രാമലിംഗം എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
63 കിലോയുള്ള കൂറ്റന്‍ കേക്ക് മുറിച്ചയിരുന്നു തന്റെ ജന്മദിനം ഭാര്യ കാന്തി, മകന് ദുരൈ ദയാനിധി, മകള്‍ കായല്‍വിഴി, മരുമകള്‍ അനുഷ എന്നിവരുടെ സാന്നിധ്യത്തില്‍ അഴഗിരി ആഘോഷിച്ചത്.
ഴഗിരിയുടെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തിയും ബിരിയാണി പായ്ക്കറ്റുകള്‍ വിതരണം ചെയ്തും വിവിധ ജില്ലകളില്‍ ആയിരക്കണക്കിന് അനുയായികള്‍ അഴഗിരിയുടെ ജന്മദിനാഘോഷിച്ചു.