മഹിളാ കോണ്‍ഗ്രസ് കാസര്‍ഗോട്ട് മത്സരിക്കില്ല: ബിന്ദു കൃഷ്ണ
31 January 2014
മഹിളാ കോണ്‍ഗ്രസ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോട്ട് മത്സരിക്കാനില്ലെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി രണ്ടിനു ആരംഭിക്കുന്ന സ്ത്രീമുന്നേറ്റയാത്രയോടനുബന്ധിച്ചു ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിജയസാധ്യതയുള്ള സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. മൂന്നു സീറ്റുകളെങ്കിലും കോണ്‍ഗ്രസ് വനിതകള്‍ക്കു നല്‍കണമെന്നും യുഡിഎഫ് മുന്നണി വനിതകള്‍ക്കായി ആറ് സീറ്റുകള്‍ മാറ്റിവെയ്ക്കണമെന്നുമാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലപാടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.