യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കമാകും

single-img
30 January 2014

07TVTVMUDF_1201749fലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യുഡിഎഫ് സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കമാകും. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്- എം, മുസ്‌ലിംലീഗ്, സോഷ്യലിസ്റ്റ് ജനത തുടങ്ങിയ കക്ഷികളുമായിട്ടാണു സംസ്ഥാനത്തെ സീറ്റു വിഭജന ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് – എമ്മുമായിട്ടാണ് ആദ്യ ചര്‍ച്ച. കേരള കോണ്‍ഗ്രസ് കോട്ടയത്തിനു പുറമേ ഇടുക്കി സീറ്റ് കൂടി ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണിത്. മുസ്‌ലിംലീഗും ഒരു സീറ്റ് അധികം ചോദിക്കുന്നുണ്ട്. ഇവര്‍ക്ക് നിലവില്‍ രണ്ടു സീറ്റാണുള്ളത്. സോഷ്യലിസ്റ്റ് ജനത വയനാടോ വടകരയോ വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. സോഷ്യലിസ്റ്റ് ജനതയ്ക്ക് വടകര സീറ്റു കോണ്‍ഗ്രസ് വിട്ടുനല്‍കിയേക്കുമെന്നാണു സൂചന.