ടിപി കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം കിട്ടി

single-img
30 January 2014

tp-big-copyടിപി കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലി നിയമോപദേശം നല്‍കി. ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ 2009 ല്‍ നടത്തിയ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് നിയമതടസമില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.