തായ്‌ലന്റ് ഇലക്ഷനു രണ്ടുലക്ഷം പോലീസുകാര്‍

single-img
30 January 2014

thailandതായ്‌ലന്‍ഡില്‍ ഞായറാഴ്ച നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി രണ്ടുലക്ഷത്തോളം പോലീസുകാരെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ബാങ്കോക്കില്‍ മാത്രം പതിനായിരം പോലീസുകാരെ നിയോഗിക്കും. വോട്ടെടുപ്പു തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്.

77 പ്രവിശ്യകളിലായി 93,535പോളിംഗ് സ്റ്റേഷനുകളാണു സജ്ജീകരിച്ചിട്ടുള്ളത്. ഇതേസമയം വോട്ടിംഗ് ദിവസം ബാങ്കോക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് സുതേപ് മുന്നറിയിപ്പു നല്‍കി.