പോപ്പുലര്‍ ഫ്രണ്ട്കാര്‍ സി പി എം പ്രവര്‍ത്തകരെ നടുറോഡിലിട്ടു വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു

single-img
30 January 2014

തിരൂര്‍ : പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങള്‍   ചാനലുകള്‍ പുറത്തു വിട്ടു. പട്ടാപ്പകല്‍ നടുറോട്ടിലിട്ടാണ് രണ്ട് പേര്‍ സിപിഐഎം പ്രവര്‍ത്തകരെ അക്രമിക്കുന്നത്. മുഖം മറയ്ക്കാതെയെത്തിയവരാണ് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ക്രൂരഹത്യ നടത്തിയത്.

മലപ്പുറം തിരൂര്‍ മംഗലത്താണ് സംഭവം ഉണ്ടായത്. ഉപതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം നടന്നത്.മലപ്പുറത്തെ മംഗലം ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് വാര്‍ഡുകളിലും സിപിഐ(എം) വിജയിച്ചിരുന്നു.ശേഷം നടന്ന ആഘോഷ ്രപകടനങ്ങള്‍ക്ക് ഇടയിലേക്ക് ബൈക്കുമായെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യുകയും പോലീസില്‍ എല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ്  സിപിഐഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് വെട്ടേറ്റത്.അക്രമികള്‍ കാറുതടഞ്ഞു നിര്‍ത്തി വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നുസിപിഐഎമ്മിന്റെ പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എകെ മജീദ്, അര്‍ഷാദ് എന്നിവരെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്.

വെട്ടേറ്റയാള്‍ അള്ളാഹ് അള്ളാഹ് എന്ന് വിളിച്ച് സഹായം തേടുന്നുണ്ടായിരുന്നു. സഹായം തേടിയ ശേഷവും പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കാണാം. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല.