സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി

single-img
30 January 2014

gasകേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്തിക്കൊണ്ട് തീരുമാനമായി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 9 ല്‍ നിന്ന് പന്ത്രണ്ടാക്കി ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വീരപ്പമോയ്‌ലി.