ആഭ്യന്തരമന്ത്രി ഇപ്പോള്‍ തിരുവഞ്ചൂരല്ല, രമേശ് ചെന്നിത്തലയെന്ന ഞാനാണ്: തിരുവഞ്ചൂരിനോട് ചെന്നിത്തല

single-img
29 January 2014

Ramesh chennithalaഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനല്ലെന്നും രമേശ് ചെന്നിത്തലയെന്ന താനാണെന്നും തിരുവഞ്ചൂരിനോട് രമേശ് ചെന്നിത്തല. ഇക്കാര്യം ഇനിയോര്‍മിപ്പിക്കാന്‍ അവസരമുണ്ടാക്കരുതെന്നും ചെന്നിത്തല തിരുവഞ്ചൂരിനെ ഓര്‍മ്മിപ്പിച്ചു.

ടി.പി. വധക്കേസിന്റെ വിധിയ്ക്കു പിന്നാലെ തിരുഒവഞ്ചൂര്‍ പത്ര സമ്മേളനം വിളിച്ചതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. വിധിയെ തുടര്‍ന്ന് രമേശ് ചെന്നിത്തല ഇന്നലെ ഇക്കാര്യം പറയാന്‍ പത്രസമ്മേളനവും നിശ്ചയിച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ചെന്നിത്തലയുടെ പത്രസമ്മേളനം ഉണ്ടെന്ന അറിയിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുകയും ചെയ്തു.

പക്ഷേ ഇതിനിടയിലാണ് തിരുവഞ്ചൂര്‍ പത്രസമ്മേളനവുമായി എത്തിയത്. കേസിലെ മുന്‍കാല അന്വേഷണത്തെക്കുറിച്ച് മാത്രമല്ല സിബിഐ അന്വേഷണത്തെക്കുറിച്ചുപോലും തിരുവഞ്ചൂര്‍ പറഞ്ഞുകളഞ്ഞു. ഒടുവില്‍ ആഭ്യന്തരമന്ത്രിക്ക് തന്റെ കീഴില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്ത അവസ്ഥയായിപ്പോയി. ഇതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്.

ആഭ്യന്തരമന്ത്രിക്കസേരയില്‍ താനിരിക്കുന്നത് മോക്ഷത്തിനല്ലെന്നും ഇനി പഴയ ഓര്‍മ്മയും വച്ചുകൊണ്ട് തന്റെ വകുപ്പിലേക്ക് കടന്നു കയറരുതെന്നും രമേശ് ചെന്നിത്തല തിരുവഞ്ചൂരിനെ കര്‍ശനമായി ഓര്‍മ്മിപ്പിച്ചു.