എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ടി.പി വധക്കേസ് പുനരന്വേഷിക്കുമെന്ന് എം.എം മണി

single-img
29 January 2014

mani mm 1എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ടി.പി വധക്കേസ് പുനരന്വേഷിക്കുമെന്നു സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണി. കൊല്ലപ്പെട്ട ദിവസം രാത്രി 10ന് ടിപി എവിടെ പോകുകയായിരുന്നുവെന്നു അന്വേഷിക്കണമെന്നും മണി ആവശ്യപ്പെട്ടു. ഈ കേസില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് രമയുടെയും ആര്‍എംപിയുടെയും തട്ടിപ്പാണ്. ഇതിനു പിന്നില്‍ സിപിഎമ്മിനെ തകര്‍ക്കുവാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും മണി പറഞ്ഞു.