ലാവ്ലിന് കേസ്: മൂന്നാമത്തെ ജഡ്ജിയും പിന്മാറി
29 January 2014
ലാവ്ലിന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസാണ് പിന്മാറി. കസില് പിണറായി വിജയനെ വെറുതെ വിട്ട വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. എന്നാല്‍ എന്തുകൊണ്ടാണ് ജഡ്ജി പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ജഡ്ജിയാണ് ജോസഫ് ഫ്രാന്‍സിസ്. ജസ്റ്റിസുമാരായ ഹരിലാല്‍, തോമസ് പി. ജോസഫ് എന്നിവര്‍ നേരത്തേ പിന്മാറിയിരുന്നു.