ഫേസ്ബുക്കില്‍ വ്യാജ ഫോട്ടോ; യുവാവ് അറസ്റ്റില്‍

single-img
29 January 2014

Sherinപതിനഞ്ചുകാരിയായ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. ഇടുക്കി ചിത്തിരപുരം ബൈസന്‍വാലി ഉടുമ്പുംമല ഷെറിന്‍ രാജാ(28)ണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അയര്‍ക്കുന്നം സ്വദേശിനിയും പത്താംക്ലാസുകാരിയുമായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണു പോലീസ് കേസ് എടുത്തത്. ഒന്നര വര്‍ഷം മുമ്പ് ഇയാള്‍ മിസ്‌കോളിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെടുകയായിരുന്നു. എംബിഎ ബിരുദധാരിയായ ഷെറിന്‍ പലപ്പോഴും പെണ്‍കുട്ടിയെ കോട്ടയത്തു വിളിച്ചുവരുത്തുകയും മെസേജുകള്‍ കൈമാറുകയും ചെയ്തിരുന്നു.

ഇങ്ങനെ ഒരു ദിവസം കോട്ടയത്ത് എത്തിയ പെണ്‍കുട്ടി എടിഎമ്മില്‍ കയറി പണം എടുക്കുന്ന സമയത്ത് മൊബൈല്‍ഫോണില്‍ ഷെറിന്‍ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത് ഷെറിന്റെ ഫോട്ടോയോടു ചേര്‍ത്ത് ദമ്പതികളെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പോസ്റ്റുചെയ്തതാണ് പ്രശ്‌നമായത്. പെണ്‍കുട്ടിയുടെയും ഷെറിന്റെയും പേരുകള്‍ മാറ്റിയാണു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. ഷെറിനെതിരെ ഐടി ആക്ട് പ്രകാരമാണു കേസെടുത്തിരിക്കുന്നത്.