വിഎസിനെതിരെ പാര്‍ട്ടി പ്രമേയം

single-img
27 January 2014

vsസിപിഎം സംസ്ഥാനകമ്മിറ്റിയില്‍ വിഎസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിപ്രമേയം. വിഎസിനെ താക്കീത് ചെയ്തുള്ള പ്രമേയമാണ് അവതരിപ്പിച്ചത്. പരസ്യപ്രസ്താവന ആവര്‍ത്തിക്കരുതെന്ന് പ്രമേയം വിഎസിനോട് ആവശ്യപ്പെടുന്നു. ടിപികേസിലും നമോവിചാര്‍ മഞ്ചിലും വിഎസിന്റെ അഭിപ്രായം അനുചിതമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ടിപി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കെകെ രമയുടെ ആവശ്യം നിയമവിരുദ്ധമെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തി. സിപിഎം വിരുദ്ധരെ അണിനിരത്താനാണ് സിബിഐ അന്വേഷണമെന്ന ആവശ്യം രമ ഉന്നയിച്ചിരിക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി പറയുന്നു.