കേജ്‌രിവാള്‍ ഡല്‍ഹിയില്‍ പതാകയുയര്‍ത്തി; സല്യൂട്ട് ചെയ്യാന്‍ മറന്നു

single-img
27 January 2014

Kejriwal-forgot32898റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതിരുന്നത് വിവാദമാകുന്നു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനഘോഷചടങ്ങില്‍ ആചാരപ്രകാരം മുഖ്യമന്ത്രി ത്രിവര്‍ണപതാകയുയര്‍ത്തി. എന്നാല്‍ അതിനു ശേഷം സല്യൂട്ട് ചെയ്യാന്‍ അദ്ദേഹം മറന്നുപോയി. പതായയുയര്‍ത്തിയതിനു ശേഷം നേരെ തന്റെ ഇരിപ്പിടത്തിലേക്കു നീങ്ങുകയാണുണ്ടായത്.

വിഷയം ഉയര്‍ത്തിയ പ്രതിപക്ഷനേതാവ് ഹര്‍ഷവര്‍ധന്‍ കേജ്‌രിവാള്‍ ജനാധിപത്യവ്യവസ്ഥയെ അധിക്ഷേപിച്ചതായി കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യാത്ത നടപടി ഇതുവരെയുണ്ടാകാത്തതാണ്, കേജ്‌രിവാള്‍ നീതിന്യായവ്യവസ്ഥയെയും മാധ്യമങ്ങളെയും ഭരണവ്യവസ്ഥിതിയെയും അവഹേളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.