വിവാഹദിനം തന്നെ കൈയൊഴിഞ്ഞ യുവതിയോട് കാമുകന്റെ പ്രതികാരം; ഒന്പതുപേര് കൊല്ലപ്പെട്ടു
27 January 2014
കമ്പോഡിയയില്‍ വിവാഹഘോഷത്തിനിടെയുണ്്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. കാമ്പോങ് തോം പ്രവിശ്യയിലെ വിദൂരഗ്രമാമായ ചോമില് വിവാഹപാര്‍ട്ടിക്കിടെ നൃത്തം ചെയ്ത ജനക്കൂട്ടത്തിനു നേരെ അജ്ഞാതസംഘം ഗ്രനേഡ് എറിയുകയായിരുന്നു.
വിവാഹിതയായ പെണ്‍കുട്ടിയുടെ മുന്‍കാമുകനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ത്രികോണ പ്രണയം നടത്തി തന്നെ വഞ്ചിച്ച് യുവതിയോടുള്ള പ്രതികാരമാണ് കാമുകനും സുഹൃത്തുക്കളും ഗ്രനേഡ് ആക്രമണത്തിലൂടെ നിറവേറ്റിയതെന്ന് പറയപ്പെടുന്നു. ഗ്രനേഡ് ആക്രമണത്തില്‍ വധുവിനും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.