ഇനി ആപ്പല്ല, ദൈവംതമ്പുരാന്‍ നേരിട്ടിറങ്ങി വന്നാലും ഡല്‍ഹി മാറില്ല

single-img
27 January 2014

delhi-rape-crisisസാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ രാജ്യതലസ്ഥാനത്ത് അവതരിച്ച ആം ആദ്മിയല്ല, സാക്ഷാല്‍ ദൈവം തമ്പുരാന്‍ നേരിട്ടിറങ്ങി വന്ന് ഭരണം നടത്തിയാലും ഡല്‍ഹി മാറില്ലെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു.

ന്യൂഡല്‍ഹിയില്‍ ഞായറാഴ്ച ഉച്ചക്കുശേഷം, ഓടുന്ന കാറില്‍ 28 വയസുള്ള വിവാഹിതയായ യുവതി മാനഭംഗത്തിനിരയായി. യുവതിയുടെ സുഹൃത്താണ് പീഡിപ്പിച്ചത്. പീഡനത്തിനു ശേഷം കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിനു സമീപം യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ബസ് ടെര്‍മിനലിനു സമീപം റോഡരികില്‍ യുവതി കരഞ്ഞു കൊണ്്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി യുവതി സ്റ്റേഷനിലേക്ക് മാറ്റി. സുഹൃത്തുക്കളുടെ സാനിധ്യത്തിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി പോലീസിനു മൊഴി നല്‍കി.

വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായിതായി സ്ഥിരീകരിച്ചെന്ന് പോലീസ് അറിയിച്ചു. ബലാത്സംഗത്തെ ചെറുത്തതന്നെ സംഘം മര്‍ദിച്ചതായും യുവതി പോലീസിനു മൊഴി നല്‍കിയിടുണ്്ട്. ഫാക്ടറിയില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പ്രേരിപ്പിച്ചാണ് സംഘം യുവതിയെ കാറില്‍ കയറ്റിയത്.