ചൈനയില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
27 January 2014

map_of_chinaപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലും സ്‌ഫോടനത്തിലും 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ചൈനീസ് സേനയുടെയും കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി രക്ഷാസേനയുടെയും ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

അതിര്‍ത്തിയില്‍ തോക്കേന്തിയ തീവ്രവാദികള്‍ക്കെതിരെ കിര്‍ഗിസ് സേന നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഉയിഗര്‍ സ്വയംഭരണമേഖലയിലുണ്ടായ മറ്റൊരു സംഭവത്തില്‍ ചൈനീസ് പോലീസ് ആറു തീവ്രവാദികളെ വെടിവച്ചുകൊന്നു. തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ അവരുടെ കൂട്ടത്തില്‍പ്പെട്ട ആറുപേരും മരിച്ചു.