സി.സി.എല്‍: കേരള സ്‌ട്രൈക്കേഴ്‌സിന് നാല് വിക്കറ്റ് ജയം

single-img
27 January 2014

CCL-2014-Kerala-Strikers12കേരളാ സ്‌ട്രൈക്കേഴ്‌സിന് വിജയത്തോടെ തുടക്കം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തെലുങ്ക് വാരിയേഴ്‌സ് 20 ഓവറില്‍ നിന്ന് 142 റണ്‍സ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്ത് വിജയം കണ്ടു.

കേരള സ്‌ട്രൈക്കേഴ്‌സ് അനായാസം വിജയം നേടുമെന്ന് കരുതിയെങ്കിലും പെട്ടന്നുള്ള വിക്കറ്റ് വീഴ്ചകള്‍ സ്‌ട്രൈക്കേഴ്‌സിന്റെ നില പരുങ്ങലിലാക്കിയിരുന്നു.അവസാന ഓവറുകളില്‍ തകര്‍ത്താടിയ രാജീവ് പിള്ളയാണ് വിജയത്തിലേക്ക് നയിച്ചത്.