ചാര്‍ജ്ജു വര്‍ദ്ധന പരിഹരിക്കാമെന്നു തിരുവഞ്ചൂര്‍; ബസ് സമരം പിന്‍വലിച്ചു

single-img
27 January 2014

Bus29 ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരംപിന്‍വലിച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ദ്ധന പരിഗണിക്കാമെന്നുംകൂടുതല്‍ സമയം വേണമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതേതുടര്‍ന്നാണ് സമരം മാറ്റാന്‍ ബസുടമകള്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം എത്രയും വേഗം ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.