തെരഞ്ഞെടുപ്പു നീട്ടാമെന്നു തായ്‌ലന്റ് കോടതി വിധി

single-img
25 January 2014

thailandഫെബ്രുവരി രണ്ടിലെ തായ്‌ലന്‍ഡ് തെരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതിനു നിയമതടസ്സമില്ലെന്ന് എട്ടംഗ ഭരണഘടനാ കോടതി ഏകകണ്ഠമായി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി. കോടതി വിധി ജനകീയ പ്രക്ഷോഭത്തില്‍ വലയുന്ന യിംഗ്‌ലക്ക് ഷിനവത്രയുടെ ഇടക്കാല ഭരണകൂടത്തിനു തിരിച്ചടിയായി.

രാജാവിന്റെ അനുമതിയോടെ ഒരിക്കല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ മാറ്റിവയ്ക്കാന്‍ ഇടക്കാല സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. എന്നാല്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പു നടത്തുന്നത് ഉചിതമല്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വാദിച്ചു. തെരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതിന് ആര്‍ക്കാണ് അധികാരവും ചുമതലയും ഉള്ളതെന്ന കാര്യത്തില്‍ തീര്‍പ്പു കല്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനാണു കോടതിയെ സമീപിച്ചത്. കോടതിവിധി വന്നെങ്കിലും തെരഞ്ഞെടുപ്പു നീട്ടിവയ്ക്കുന്നതു സംബന്ധിച്ച് പുതിയ പ്രഖ്യാപനം ഉണ്ടായിട്ടില്ല.