ടി.പി.വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വിഎം.സുധീരന്‍

single-img
25 January 2014

vbk-sudheeran_809394fഓഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കി. അടിയന്തിരമായി സിബിഐ അന്വേഷണത്തിന് നടപടികള്‍ കൈക്കൊള്ളണമെന്നും അതിന്റെ പേരില്‍ കെ.കെ.രമയെ നിരാഹാരത്തിലേക്ക് തള്ളിവിടരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക ദൂതന്‍ വഴിയാണ് കത്ത് മുഖ്യമന്ത്രിക്ക് എത്തിച്ചത്.