യുഎസ് സർവകലാശാലയിൽ വെടിവയ്പ്പ് :വിദ്യാര്‍ത്ഥി മരിച്ചു

single-img
25 January 2014

യു.എസിലെ സൗത്ത് കരോലീനയിലെ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു.വെടിയുതിര്‍ത്തിയവരെന്ന് സംശയിക്കുന്ന നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.വെള്ളിഴായ്ച്ച ഉച്ചക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരുവിരങ്ങളൊന്നും സര്‍വ്വകലാശാല പുറത്തുവിട്ടിട്ടില്ല. മറ്റ് വിദ്യാര്‍ത്ഥികളെല്ലാം സുരക്ഷിതരാണെന്ന് സര്‍വ്വകലാശാല പ്രസിഡന്റ് തോമസ് എല്‍സേ അറിയിച്ചു.