ബി. സന്ധ്യക്ക് വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍

single-img
25 January 2014

b-sandhyaരാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും എ.ഡി.ജി.പിമാരായ ബി. സന്ധ്യയും അനില്‍ കാന്തും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായി.ഡിവൈഎസ്പി തമ്പി എസ് ദുര്‍ഗാഗത്ത്, കെ. ശ്രീനിവാസന്‍, ജി. ഹരിപ്രസാദ്, എ.ജെ. വര്‍ഗീസ്, ടി. റാഫേല്‍, ഷാജഹാന്‍ ഫിറോസ്, കെ.എന്‍. രാമരാജന്‍ എന്നിവര്‍ക്കും രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.