ബാംഗളൂര്‍ നഗരത്തില്‍ സൗജന്യ വൈഫൈ സര്‍വീസ്
24 January 2014
ഐടിനഗരിയായ ബാംഗളൂരില്‍ സൗജന്യ വയര്‍ലസ് ഫ്രീക്വന്‍സി സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. നമ്മ വൈഫൈ എന്ന പേരിലുള്ള ഈ പദ്ധതിക്ക് ഇന്നു തുടക്കമാകും. എംജി റോഡിലെ മെട്രോ സ്റ്റേഷനു സമീപത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
എംജി റോഡിലും ബ്രിഗേഡ് റോഡിലുമടക്കം തെരഞ്ഞെടുക്കപ്പെട്ട ആറു കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുക. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരവാസികളുടെ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ ഈ നൂതന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.