ലാവ്ലിന് കേസ്: ജസ്റ്റിസ് തോമസ് പി.ജോസഫ് പിന്മാറി
23 January 2014
ലാവ്ലിന് കേസ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി തോമസ് പി.ജോസഫ് പിന്മാറി. പിണറായി വിജയന് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്തു നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജിയുടെ പിന്മാറ്റം. ലാവ്ലിന് കേസില്‍ നിന്നും ഒഴിവാകുന്ന രണ്ടാമത്തെ ജഡ്ജിയാണ് തോമസ് പി.ജോസഫ്. നേരത്തെ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കെ.ഹരിലാല്‍ ഒഴിവായിരുന്നു.
അതേസമയം എന്തുകൊണ്ടാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുന്നതെന്ന കാര്യം ജഡ്ജി വ്യക്തമാക്കിയിട്ടില്ല.