എടിഎം തട്ടിപ്പ്: മൂന്ന് പ്രതികള്‍ അറസ്റ്റില്‍

single-img
23 January 2014

atmഎ.ടി.എമ്മുകളില്‍ നിക്ഷേപിക്കേണ്ട രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പ്രതികളെ ടൗണ്‍ സിഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ധര്‍മടം മൂര്‍ക്കോത്ത് ഹൗസില്‍ എം.ജെ മൃണാള്‍ (36), ധര്‍മടം ജാനകി വില്ലയില്‍ എം. ശരത്കുമാര്‍ (22), പുന്നോലിലെ ഷംസീര്‍ (34) എന്നിവരാണു പിടിയിലായത്.

ബുധനാഴ്ച രാത്രി മൈസൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപത്തു നിന്നാണ് ഇവര്‍ പോലീസിന്റെ വലയിലായത്. കഴിഞ്ഞ 18നു മൈസൂരിലെ ലോഡ്ജില്‍ നിന്നു കര്‍ണാടക സ്വദേശിനികളായ മൂന്നു യുവതികളോടൊപ്പം വിജയനഗര്‍ പോലീസ് അറസ്റ്റു ചെയ്ത മൂന്നു പേരെയും മൈസൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ രാത്രി പ്രതികള്‍ ജാമ്യത്തിലറങ്ങുന്നുണെ്ടന്ന വിവരത്തെ തുടര്‍ന്നു തലശേരി പോലീസ് ജയിലിനു സമീപത്തെത്തി മൂന്നു പേരെയും അറസ്റ്റു ചെയ്യുകയായിരുന്നു.