കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജാതി-മത-പ്രാദേശിക-ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത്: എം.എം ഹസന്‍

single-img
22 January 2014

hassanജാതി-മത-പ്രാദേശിക-ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കരുതെന്ന് കെ.പി.സി.സി. വക്താവ് എം.എം. ഹസന്‍. പാരമ്പര്യവും പ്രാപ്തിയുമുള്ളയാളാകണം കെപിസിസി പ്രസിഡന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വനിതയെ പ്രസിഡന്റാക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

തരൂര്‍ വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും യുഡിഎഫ് സന്തുഷ്ട കുടുംബമാണെന്നും ജെഎസ്എസ്-സിഎംപി പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് രാഷ്ട്രീയ പുനര്‍ജന്മം നല്കിയ ഗൗരിയമ്മ കുറേക്കാലമായി യു.ഡി.എഫിനെതിരെ തന്നെ അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് യുഡിഎഫിനാണ് ഉത്തരവാദിത്തം എന്നുപറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.