അഫ്ഗാനിസ്ഥാനില്‍ 60 തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി

single-img
22 January 2014

afganisthanസോവിയറ്റ് കാലത്തു സ്ഥാപിച്ച ടാങ്കുവേധ കുഴിബോംബുകള്‍ നീക്കംചെയ്യുകയായിരുന്ന അറുപതിലധികം അഫ്ഗാന്‍ തൊഴിലാളികളെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ഇറാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഹെരാത് പ്രവിശ്യയിലെ പഷ്തൂണ്‍സര്‍ഗുണ്‍ ജില്ലയില്‍ ഇന്നലെയാണു സംഭവം.

രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ, വാഹനങ്ങളിലെത്തിയ തോക്കുധാരികള്‍ സമീപഗ്രാമത്തിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബ്രിട്ടീഷ് കമ്പനിയായ ഹാലോ ട്രസ്റ്റിനുവേണ്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ചിലര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ശേഷിക്കുന്നവരെ മോചിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു.