ആംആദ്മി നിയമമന്ത്രി സോംനാഥ് ഭാരതി മോശമായി പെരുമാറി: ഉഗാണ്ടന്‍ വനിത

single-img
22 January 2014

somnath bhartiകഴിഞ്ഞ 15 ന് ഡല്‍ഹിയില്‍ നടന്ന റെയ്ഡിനിടെ ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിയടക്കമുള്ളവര്‍ മോശമായി പെരുമാറിയെന്ന് ഉഗാണ്ടന്‍ വനിത ആരോപിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു കയറി തന്നെ അപമാനിച്ച സംഘത്തെ നയിച്ചത് ഭാരതിയായിരുന്നെന്നും അവര്‍ പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ വനിത മൊഴി നല്‍കിയിട്ടുണ്ട്.

അടുത്ത ദിവസം ടെലിവിഷനില്‍ സോംനാഥ് ഭാരതിയെ കണ്ടപ്പോഴാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞതെന്നും പോലീസാണ് തങ്ങളെ രക്ഷപെടുത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.