സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനവരി 22ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനവരി 22ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് ഫിബ്രവരി ആറിനകം നല്‍കണം. ജനവരി 22ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പട്ടികയില്‍ പേരുചേര്‍ക്കുക, സ്ഥലംമാറ്റുക, തിരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടരും.പുതുക്കിയ വോട്ടര്‍പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും താലൂക്ക്/വില്ലേജ് ഓഫീസുകളിലും ബൂത്തുതല ഉദ്യോഗസ്ഥരുടെ പക്കലും പരിശോധനയ്ക്ക് ലഭ്യമാണ് എന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.വെബ്സൈറ്റിലെ റോള്‍ സെര്‍ച്ച് സംവിധാനത്തിലൂടെ 54242 എന്ന നമ്പരിലേക്ക് ELE (Space) തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ചേര്‍ത്ത് എസ്.എം.എസ്. അയച്ചാലും വോട്ടര്‍ പട്ടികയില്‍ പേര് നിലവിലുണ്ടോയെന്ന് നേരിട്ടറിയാം.വിശദ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ ഫോണ്‍ നമ്പര്‍ 1950-ല്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടണമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.